ചെന്നൈ: ടൂറിസ്റ്റ് ബസ് മറിഞ്ഞ് എട്ടു പേർ മരിച്ചു. ഊട്ടി കൂനൂർ മരപ്പാലത്തിന് സമീപം ആയിരുന്നു അപകടം. 50 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. ബസിൽ 54 പേരുണ്ടായിരുന്നു. 30ലധികം പേരെ കൂനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 പേരുടെ നില ഗുരുതരമാണ്. ഊട്ടിയിൽനിന്നു തിരിച്ചുവരികയായിരുന്ന ബസിൽ തെങ്കാശി സ്വദേശികളാണുണ്ടായിരുന്നത്. മേട്ടുപ്പാളയം – കൂനൂർ റോഡിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!