കോഴിക്കോട് :പേ പേടിയിൽ നരിക്കുനി ഗ്രാമപഞ്ചായത്ത്, കഴിഞ്ഞ ദിവസം എഴു വയസ്സുകാരിയായ വിദ്യാർത്ഥി ഉൾപ്പെടെ ആറ് പേരെ പേ വിഷബാധയേറ്റ നായ കടിച്ചതിന് പിന്നാലെ ഇന്നലെ വീണ്ടും നരിക്കുനിയിൽ തെരുവുനായ ആക്രമണം, ഇന്നലെ രാത്രി 7 മണിയോടെ നരിക്കുനി ടൗണിലാണ് സംഭവം, നരിക്കുനി ഉൾപ്പെടെ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണ്, ഇതിനെതിരെ സംസ്ഥാന സർക്കാർ ഒരു നടപടിയും കൈക്കൊള്ളാത്തത് കാരണം പൊതുജനങ്ങൾ കൂടുതൽ ദുരിതത്തിൽ ആവുകയാണ്, കടിയേൽക്കുന്നതിൽ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണ്, കഴിഞ്ഞ ദിവസം നരിക്കുനി കാരുകുളങ്ങര പ്രദേശത്ത് നായയുടെ കടിയേറ്റത് ഏഴ് വയസുകാരിയായ വിദ്യാർഥിനിക്കും 5 സ്ത്രീകൾക്കും ആണ്, അതിൽ ഏഴ് വയസ്സുകാരിയുടെ പരിക്ക് ഗുരുതരമാണ്, വെറും 30 മിനിറ്റ് കൊണ്ടാണ് ആറുപേരെയും രണ്ട് വളർത്തുമൃഗങ്ങളെയും പേ വിഷബാധയേറ്റ നായ കടിച്ചത്, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മൊയ്തി നേരോത്, സുനിൽകുമാർ, വാർഡ് മെമ്പർ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ നടത്തിയ സമയോചിത ഇടപെടലിലൂടെയാണ് കൂടുതൽ പേരെ നായ കടിക്കുന്നതിൽ നിന്ന് ഒഴിവായത്, പശുവിന്റെ തൊഴിയേറ്റ് വീണ് ചത്ത നായയെ വയനാട് വെറ്റിനറി ആശുപത്രിയിൽ എത്തിച്ച് കൂടുതൽ പരിശോധന നടത്തിയതോടെയാണ് പേ വിഷബാധ ഉള്ളതായി സ്ഥിരീകരിച്ചത്, തുടർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കാരുകുളങ്ങരയിൽ സർവ്വകക്ഷി യോഗം വിളിച്ചു പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും തീരുമാനമെടുത്തിരുന്നു, എന്നാൽ തെരുവ് നായകളെ എന്ത് ചെയ്യണമെന്ന് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കാത്തതിനാൽ ഗ്രാമപഞ്ചായത്തുകൾക്ക് ഒരു നടപടിയും എടുക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്, കുറഞ്ഞ കാലംകൊണ്ട് നൂറുകണക്കിന് പേരെ തെരുവ് നായ കടിച്ചിട്ടും സംസ്ഥാന സർക്കാർ ഒരു നടപടിയും എടുക്കാത്തതിനാൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്, അതേസമയം ഇന്നലെ ഒരാളെ കടിച്ച നായയുടെ പരിശോധന ഫലം ഇന്ന് ഉച്ചയോടെ ലഭ്യമാകും, ഫലം പോസിറ്റീവ് ആയാൽ നരിക്കുനി കൂടുതൽ നിയന്ത്രണങ്ങളിലേക്കും ജാഗ്രതയിലേക്കും നീങ്ങേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങും,