കൊച്ചി: ഷാരോൺ വധ കേസിൽ ഹൈക്കോടതിയിൽ നിന്ന് ഗ്രീഷ്മക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിൽ മോചനം നീണ്ടേക്കും. കേസിൽ കസ്റ്റഡിയലിരിക്കെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ കേസി. കൂടി ജമ്യം ലഭിച്ചാല്ലേ ഗ്രീഷ്മയ്ക്ക് ജയിലിൽ നിന്നും പുറത്തു വരാൻ സാധിക്കു. ആത്മഹത്യ ശ്രമം നടത്തിയ കേസ് പരിഘണിക്കുന്നത് പാറശ്ശാല കോടതിയാണ്.ഒപ്പം, ഹൈക്കോടതി അനുവദിച്ച ജാമ്യത്തിൽ വിചാരണ കോടതിയായ നെയ്യാറ്റിൻകര കോടതിയിൽ രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കുകയും വേണം. അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ കഴിഞ്ഞ 15നാണ് സഹത്തടവുകാരുടെ പരാതിയെ തുടർന്ന് ആലപ്പുഴ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയത്.ഉപാധികളോടെയാണ് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടു പോകുന്നത് കൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂർത്തിയായതായും ഗ്രീഷ്മ ചൂണ്ടിക്കാട്ടി. 2022 ഒക്ടോബർ 31നാണ് ഗ്രീഷ്മ അറസ്റ്റിലായത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!