തൃശൂർ: മദ്യസൽക്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു. സുനാമി കോളനിയിൽ താമസിക്കുന്ന കാവുങ്ങൽ ധനേഷ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു സംഭവത്തിന്റെ തുടക്കം. കൊല്ലപ്പെട്ട ധനേഷും സുഹൃത്തുക്കളുമായ നാല് പേരും ചേർന്ന് ധനേഷിന്റെ വീട്ടിൽ വച്ച് മദ്യപിക്കുന്നതിനിടെ ആയിരുന്നു അടിപിടിയുണ്ടായത്.പിന്നീട് അഞ്ചരയോടെ ധനേഷിനെ റോഡിൽ വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പൊലീസ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അതേസമയം, പോസ്റ്റ്മോർട്ടത്തിലേ മരണകാരണം വ്യക്തമാവൂ എന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.