മലപ്പുറം: കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം. മലപ്പുറം പോത്തുകല്ലിനടുത്ത് ചെമ്പങ്കൊല്ലി സ്വദേശി പാലക്കാട്ടു തോട്ടത്തിൽ ജോസാണ് മരിച്ചത്. പശുവിനെ മേയ്ക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമണം ഉണ്ടായത്. ജനവാസ പ്രദേശത്തോട് ചേർന്നുനിൽക്കുന്ന വനപ്രദേശത്താണ് രാവിലെ പശുവിനെ കെട്ടിയിരുന്നത്. വൈകുന്നേരം പശുവിനെ തിരിച്ചു കൊണ്ടുവരാൻ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണം. ആ സമയം വഴിയിലൂടെ പോയിരുന്ന ഒരാളാണ് ചോരയിൽ കുളിച്ചു കിടക്കുന്ന ജോസിനെ കണ്ടത്. അയാൾ ഉടനെ തന്നെ ഉദ്യോഗസ്ഥരെ അറിയിച്ചു. ഉദ്യോ​ഗസ്ഥരെത്തി ആശുപത്രിയിലെത്തിക്കും മുമ്പ് ജോസ് മരിച്ചു. മൃതേദഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. നേരത്തേയും ഇവിടെ കാട്ടാന ആക്രമണം ഉണ്ടായ പ്ര​ദേശമാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!