കോഴിക്കോട്: തോരാതെ പെയ്ത ശക്തമായ മഴയിൽ താമരശ്ശേരി ചുരത്തിൽ മലയിടിഞ്ഞു. മലയിടിഞ്ഞ് മണ്ണും കല്ലും ദേശീയ പാതയിലേക്ക് പതിച്ചത് ചുരത്തിൽ തകരപ്പാടിയ്ക്ക് മുകളിലായാണ്. സംഭവം നടന്നത് വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ്. റോഡിൽ മണ്ണും കല്ലും ഇടിഞ്ഞു വീണത് വാഹന ഗതാഗതത്തിന് തടസമാകാത്ത തരത്തിലാണ്. രാത്രി തന്നെ മണ്ണും കല്ലും റോഡിൽ നീക്കും ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങി. ചുരത്തിൽ മഴയിൽ വലിയ വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടു. തകരപ്പാടിയിൽ ടിപ്പർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഏറെ നേരം ചുരത്തിൽ ഗതാഗത കുരുക്ക് നേരിട്ടു. ആറരയ്ക്ക് ശേഷമാണ് അപകടം നടന്നത്.