ജിദ്ദ: ലോറി മറിഞ്ഞ് തീ പിടിച്ച് മലയാളി മരിച്ചു. സൗദിയിലെ യാമ്പു-ജിദ്ദ ഹൈവേയിലാണ് ലോറി മറിഞ്ഞ് വേണു(54) മരിച്ചത്. യാമ്പുവിൽനിന്ന് ജിദ്ദയിലേക്ക് സിമന്റ് മിക്സചറുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂർ നീറാട് സ്വദേശിയാണ് മരണത്തിനിരയായത്.ഇന്നലെ രാത്രി ജിദ്ദയിൽനിന്ന് 234 കിലോമീറ്റർ അകലെയാണ് അപകടം. ലോറി പൂർണമായും കത്തി നശിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.