മലപ്പുറം: ചെമ്മാട് ജ്വല്ലറിയിൽ നിന്നും അതിവിദ​ഗ്ധമായി സ്വർണമാലകൾ അടിച്ചുമാറ്റിയ യുവതി അറസ്റ്റിൽ. കോഴിക്കോട് കുരുവട്ടൂർ സ്വദേശിനി സുബൈദയാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെയാണ് ഇവർ സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി ഒന്നര പവന്റെ രണ്ട് സ്വർണ മാലകൾ മോഷ്ടിച്ചത്. ജ്വല്ലറി ജീവനക്കാരന്റെ ശ്രദ്ധ മാറിയ സമയത്ത് ഇവർ നടത്തിയ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.അതിവിദഗ്ധമായിട്ടായിരുന്നു മോഷണം. യുവതിയുടെ ആവശ്യപ്രകാരം നിരവധി മാലകളുടെ മോഡലുകൾ ജീവനക്കാരൻ എടുത്തുകൊടുത്തു. എന്നാൽ യുവതി ഒന്നും വാങ്ങിയില്ല. മാലകൾ എടുക്കാൻ ജീവനക്കാരൻ മാറിയ തക്കത്തിനാണ് യുവതി സ്വർണമാല കൈക്കലാക്കിയത്. തുടർന്ന് കയ്യിൽ കരുതിയ ബാഗിലേക്ക് സ്വർണമാല മാറ്റുകയായിരുന്നു. സ്വർണം വാങ്ങാതെ തന്നെ യുവതി ജ്വല്ലറിയിൽ നിന്നു മടങ്ങി.യുവതി പോയശേഷം നടത്തിയ പരിശോധനയിലാണ് ഒന്നരപ്പവന്റെ രണ്ടു സ്വർണമാലകൾ കാണാനില്ലെന്നു വ്യക്തമായത്. തുടർന്ന് ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവതിയാണു മാല മോഷ്ടിച്ചതെന്ന് വ്യക്തമായത്. ജ്വല്ലറി ഉടമകൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!