ജിദ്ദ: മലയാളി യുവതി സൗദി അറേബ്യയിൽ വാഹനാപക‌ടത്തിൽ മരിച്ചു. നിലമ്പൂർ ചന്തക്കുന്ന് സ്വദേശി പയ്യശേരി തണ്ടുപാറയ്ക്കൽ ഫസ്ന ഷെറിൻ (23) ആണ് ജിദ്ദയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. വിസിറ്റിങ്ങ് വിസ പുതുക്കാനായി വീട്ടുകാർക്കൊപ്പം ജോർദാനിലേക്ക് പോയതായിരുന്നു ഫസ്ന. ജോർദാനിൽ നിന്ന് ജിസാനിലേക്ക് മടങ്ങവേ ജിദ്ദയിൽ നിന്നും 120 കിമി അകലെയുള്ള അല്ലൈത്തിൽ വെച്ചായിരുന്നു അപകടം.മൃതദേഹം അല്ലൈത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്ക് നിസാര പരിക്കുകളാണുള്ളത്. പരിക്ക് പറ്റിയവരിൽ ഒരാളെ ജിദ്ദ കിങ് ഫഹദ് ആശുപത്രിയിലും ബാക്കിയുള്ളവരെ അല്ലൈത്ത് ആശുപത്രിയിലും പ്രവേശിച്ചിപ്പിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!