മലപ്പുറം: പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു. മലപ്പുറം വാഴക്കാട് ആക്കോട് സ്വദേശി മുഹമ്മദ് മുസ്തഫ ആണ് മരിച്ചത്. 56 വയസ്സായിരുന്നു. കിങ് ഫഹദ് ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം.ദീര്‍ഘകാലമായി ജിദ്ദയില്‍ ജോലി ചെയ്തുവരികയായിരുന്നു. ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: യാസര്‍ അറഫാത്ത്, മുഹമ്മദ് റാഫി, മിഖ്ദാദ്. രണ്ടുപേര്‍ ജിദ്ദയിലുണ്ട്.മൃതദേഹം ജിദ്ദയില്‍തന്നെ സംസ്‌കരിക്കുന്നതിനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നതായി ജിദ്ദ കെ.എം.സി.സി. വെല്‍ഫയര്‍ വിങ്ങിന്റെ ചുമതലയുള്ള ഇസ്ഹാഖ് പൂണ്ടോളി അറിയിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!