യാത്രകൾ പോകുമ്പോൾ കീശ കീറുന്നത് പലപ്പോഴും താമസത്തിന് വേണ്ടി വരുന്ന ചെലവാണ്. കേരളത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ് മൂന്നാർ. മൂന്നാറിൽ വെറും 100 രൂപയ്ക്ക് താമസിക്കുന്നതിനെ പറ്റി നിങ്ങൾക്ക് ചിന്തിക്കാൻ ആകുമോ ? എങ്കിൽ ലുറഞ്ഞ ചെലവിൽ അത്തരമൊരു സൗകര്യം ഒരുക്കുകയാണ് കെഎസ്ആർടിസി. പഴയ ബസുകൾ നവീകരിച്ചാണ് യാത്രക്കാർക്ക് താമസ സൗകര്യം ഒരുക്കുന്നത്.ഒരു രാത്രിക്ക് ഒരാൾക്ക് 100 രൂപയാണ് ചാർജ് ഈടാക്കുന്നത്. കുടുംബത്തോടൊപ്പമോ, കൂട്ടുകാർക്കൊപ്പമോ യാത്ര ചെയ്യുകയാണെങ്കിൽ പ്രത്യേക താമസ സൗകര്യവും കെഎസ്ആർടിസി ഒരുക്കുന്നതാണ്. പ്രധാനമായും മൂന്നാറിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് കെഎസ്ആർടിസി ഇത്തരമൊരു സൗകര്യം ഒരുക്കിയിട്ടുള്ളത്. 100 രൂപയ്ക്ക് ഡോർമെറ്ററി സംവിധാനമാണ് ലഭിക്കുക. ഒരു ബസിൽ രണ്ടു നിരകളിലായി 16 കോമൺ ബർത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്