കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പി.എം.എ. സലാം തുടരും. സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ അധ്യക്ഷനായ യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസർ. പുതിയ ഭാരവാഹികൾക്ക് ഇന്നു വൈകിട്ട് ഏഴിന് കുറ്റിച്ചിറയിൽ സ്വീകരണം നൽകും. തിരഞ്ഞെടുപ്പില്ലാതെ ഐകകണ്ഠേനയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.നിലവിൽ സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറിയാണ്. കെ.പി.എ. മജീദ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച് എംഎൽഎ ആയപ്പോഴാണ് സലാം ആക്ടിങ് ജനറൽ സെക്രട്ടറിയായി നിയമിതനായത്. ഇത്തവണ എം.കെ. മുനീർ എംഎൽഎ സെക്രട്ടറിയാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും പി.എം.എ. സലാമിനെ തന്നെ ഇന്നു കോഴിക്കോട് നടന്ന സംസ്ഥാന കൗൺസിലിൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.

മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഭാരവാഹികൾപ്രസിഡന്റ്: സയ്യിദ്‌ സാദിഖലി ശിഹാബ് തങ്ങൾവൈസ് പ്രസിഡന്റുമാർ: വി.കെ ഇബ്രാഹിംകുഞ്ഞ്, എം.സി. മായിൻ ഹാജി, അബ്ദുറഹിമാൻ കല്ലായി, സി.എ.എം.എ. കരീം, സി.എച്ച്‌. റഷീദ്, ടി.എം. സലീം, സി.പി. ബാവഹാജി, ഉമ്മർ പാണ്ടികശാല, പൊട്ടൻകണ്ടി അബ്ദുള്ള, സി.പിസൈതലവിജനറൽസെക്രട്ടറി: അഡ്വ.പി.എം.എസലാംസെക്രട്ടറിമാർ: പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹിമാൻ രണ്ടത്താണി, അഡ്വ. എൻ.ഷംസുദ്ധീൻ, കെ.എം. ഷാജി, സി.പി. ചെറിയ മുഹമ്മദ്, സി.മമ്മുട്ടി, പി.എം. സാദിഖലി, പാറക്കൽ അബ്ദുള്ള, യു.സി. രാമൻ, അഡ്വ.മുഹമ്മദ് ഷാ, ഷാഫി ചാലിയംട്രഷറർ: സി.ടി. അഹമ്മദലിസെക്രട്ടറിയേറ്റ്സയ്യിദ്‌ സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി. ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, അബ്ദുസമദ്‌സമദാനി, കെ.പി.എ. മജീദ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, എം.കെ. മുനീർ, മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ.കെ. ബാവ, കുട്ടി അഹമ്മദ്കുട്ടി, പി.കെ. അബ്ദുറബ്ബ്, ടി.എ. അഹമ്മദ് കബീർ, കെ.ഇ. അബ്ദുറഹിമാൻ, എൻ.എ. നെല്ലിക്കുന്ന്, പി.കെ. ബഷീർ, മഞ്ഞളാംകുഴി അലി, പി. ഉബൈദുള്ള, അഡ്വ.എം.ഉമ്മർ, സി.ശ്യാംസുന്ദർ, പി.എം.എ. സലാം, ആബിദ് ഹുസൈൻ തങ്ങൾ, എം.സി. മായിൻ ഹാജി, അബ്ദുറഹിമാൻ കല്ലായി, അബ്ദുറഹിമാൻ രണ്ടത്താണി, എൻ.ഷംസുദ്ദീൻ, കെ.എം.ഷാജി. സി.എച്ച്‌. റഷീദ്. ടി.എം. സലീം, സി.പി. ചെറിയ മുഹമ്മദ്, എം.സി. വടകരസ്ഥിരം ക്ഷണിതാക്കൾഅഹമ്മദ്കുട്ടി ഉണ്ണിക്കുളം, അഡ്വ.റഹ്‌മത്തുളള, സുഹറ മമ്പാട്, അഡ്വ.കുൽസു, അഡ്വ നൂർബീന റഷീദ്‌

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!