ലോകമഹാദ്ഭുതമായ താജ്മഹലിലെ യഥാർത്ഥ കബറിടങ്ങൾ നേരിൽ കാണാൻ സന്ദർശകർക്ക് അപൂർവ്വ അവസരം ഒരുങ്ങുന്നു. മുഗൾ ചക്രവർത്തി ഷാജഹാന്റെ 371-ാമത് ഉറൂസ് ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 15, 16, 17 തീയതികളിലാണ് പൊതുജനങ്ങൾക്ക് നിയന്ത്രണങ്ങളോടെ സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നത്.സാധാരണ ദിവസങ്ങളിൽ താജ്മഹലിലെത്തുന്നവർക്ക് മുകൾ നിലയിലെ കബറിടങ്ങളുടെ മാതൃകകൾ മാത്രമേ കാണാൻ സാധിക്കൂ. എന്നാൽ വർഷത്തിലൊരിക്കൽ നടക്കുന്ന ഉറൂസ് ദിനങ്ങളിൽ മാത്രമാണ് ഷാജഹാൻ ചക്രവർത്തിയുടെയും മുംതാസ് മഹലിന്റെയും യഥാർത്ഥ കബറിടങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂഗർഭ അറ (Basement) പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്.സന്ദർശകർക്കായി നിശ്ചയിച്ചിട്ടുള്ള സമയക്രമം താഴെ പറയുന്ന പ്രകാരമാണ്;ജനുവരി 15 (ഞായർ): ഉച്ചയ്ക്ക് 2 മണി മുതൽ പ്രവേശനം ആരംഭിക്കും.ജനുവരി 16 (തിങ്കൾ): ഉച്ചയ്ക്ക് 2 മണി മുതൽ സന്ദർശനം അനുവദിക്കും.ജനുവരി 17 (ചൊവ്വ): അന്നേ ദിവസം പൂർണ്ണമായും പ്രവേശനം സൗജന്യമായിരിക്കും.പ്രവേശന നിരക്കിലെ ഇളവ്സാധാരണഗതിയിൽ താജ്മഹൽ സന്ദർശിക്കുന്ന ഭാരതീയർക്ക് 50 രൂപയും പ്രധാന കബറിടം കാണാൻ 200 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വിദേശികൾക്ക് ഇത് 1100 രൂപ വരെയാണ്. എന്നാൽ ഉറൂസ് പ്രമാണിച്ച് ഈ മൂന്ന് ദിവസങ്ങളിൽ ടിക്കറ്റ് നിരക്കുകൾ ഇല്ലാതെ തന്നെ സന്ദർശകർക്ക് പ്രവേശിക്കാം.നാല് നൂറ്റാണ്ടുകൾക്ക് മുൻപ് ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയതമയ്ക്കായി പണികഴിപ്പിച്ച ഈ പ്രണയസ്മാരകം കാണാൻ ഉറൂസ് ദിനങ്ങളിൽ വൻ ജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അധികൃതർ പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!