നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി മകൾ എം.കെ. സഫീറ അധികാരത്തിലേറിയ അഭിമാന നിമിഷത്തിന് സാക്ഷിയായി മടങ്ങിയ മണിക്കൂറുകൾക്കകമാണ് പിതാവിന് ദാരുണാന്ത്യം സംഭവിച്ചത്. നാദാപുരം മുൻനായി കുനി അന്ത്രു ആണ് മരണപ്പെട്ടത്.ശനിയാഴ്ച വൈകിട്ട് പുഴയിൽ മീൻ പിടിക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ സമീപവാസികൾ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: മാമി.മക്കൾ: എം.കെ. സഫീറ (നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ഹസീന, സമീർ (ദുബൈ).മരുമക്കൾ: സമീർ പറമ്പത്ത് (കല്ലിക്കണ്ടി), ആരിഫ്, അസീസ്.സഹോദരങ്ങൾ: ഹലീമ, പരേതരായ അമ്മദ്, പോക്കർ, അബ്ദുല്ല, കുഞ്ഞിപ്പാത്തു, മറിയം, കദിയ, അയിഷ.