കോഴിക്കോട്: ആഗ്രഹമുണ്ടായിട്ടും കയ്യിൽ പണമില്ല എന്നതിന്റെ പേരിൽ പല യാത്രകളും യാത്രകൾ മാറ്റി വെക്കുന്നവരായിരിക്കും പലരും എന്നാൽ ഇനി അത് വേണ്ട. കുറഞ്ഞ ചെലവിൽ കോഴിക്കോട് നഗരത്തിലെ പ്രധാന കാഴ്ചകൾ ആസ്വദിക്കാം. കോഴിക്കോട് നഗരം ഉല്ലാസ യാത്ര പദ്ധതിയുമായി എത്തിയിരിക്കുകയാണ് കെഎസ്ആർടിസി. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെൽ കോഴിക്കോട് യൂണിറ്റാണ് യാത്ര സംഘടിപ്പിക്കുന്നത്.ഡിസംബര്‍ 17, 19 തീയതികളിലാണ് കോഴിക്കോട് നഗരം ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് 2 മണിയ്ക്ക് യാത്ര ആരംഭിക്കും. പ്ലാനിറ്റോറിയം, പഴശ്ശി മ്യൂസിയം, കുറ്റിച്ചിറ പള്ളി, കോതി ബീച്ച്, കണ്ണംപറമ്പ് ബീച്ച്, സൗത്ത് ബീച്ച്, വെള്ളയിൽ ബീച്ച്, വരയ്ക്കൽ ബീച്ച്, ബട്ട് റോഡ് ബീച്ച്, മാനാഞ്ചിറ എന്നീ സ്ഥലങ്ങളാണ് സന്ദര്‍ശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 9946068832, 9188938532 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.