സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തോട് അനുബന്ധിച്ച് നടൻ മോഹൻലാൽ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു. എല്ലാ അവാർഡ് ജേതാക്കൾക്കും അഭിനന്ദനം അറിയിച്ച മോഹൻലാൽ, മികച്ച നടനുള്ള പുരസ്കാരം നേടിയ മമ്മൂട്ടിയ്ക്ക് പ്രത്യേക സ്നേഹം അറിയിച്ചു.മോഹൻലാലിൻറെ കുറിപ്പ്:“കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്കെല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! മികച്ച നടനുള്ള പുരസ്‌കാരം നേടിയ എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേക സ്നേഹം. മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ഷംല ഹംസയ്ക്കും, മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ പുരസ്‌കാരം നേടിയ ചിദംബരത്തിനും പ്രത്യേക അഭിനന്ദനങ്ങൾ. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ മഞ്ഞുമ്മൽ ബോയ്‌സിന് അഭിനന്ദനങ്ങൾ. ഈ വർഷത്തെ മികച്ച പ്രകടനത്തിന് ആസിഫ് അലി, ടോവിനോ തോമസ്, ജ്യോതിർമയി, ദർശന രാജേന്ദ്രൻ എന്നിവർക്കും അഭിനന്ദനങ്ങൾ”.55 -ാമത് കേരള സംസ്ഥാന ചലച്ചിത്ര പ്രഖ്യാപനത്തിൽ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്കാണ് ലഭിച്ചത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിലൂടെയാണ് മമ്മൂട്ടി, ഒരിക്കൽ കൂടി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയത്. ഇതിന് പിന്നാലെയായിരുന്നു പ്രകാശ് രാജിന്‍റെ വിമർശനം.സംസ്ഥാന ചലച്ചിത്ര അവാർഡുകൾ55 -ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്‌കാരിക മന്ത്രി സജി ചെറിയാൻ ആണ് പ്രഖ്യാപിച്ചത്. ഭ്രമയു​ഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ആസിഫ് അലി, വിജയരാഘവൻ, ടൊവിനോ തോമസ്, സൗബിൻ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി മികച്ച നടനായത്. മികച്ച നടിയായി ഷംല ഹാസയെ തെരഞ്ഞെടുത്തു. ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനമാണ് ഷംലയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. നടന്ന സംഭവം എന്ന ചിത്രത്തിലെ പ്രകടനത്തിന് ലിജോമോൾ സ്വഭാവനടിയായി. സൗബിന്‍ (മഞ്ഞുമ്മല്‍ ബോയ്സ്), സിദ്ധാര്‍ത്ഥ് ഭരതന്‍ (ഭ്രമയുഗം) എന്നിവരാണ് സ്വഭാവ നടന്മാര്‍. ജ്യോതിര്‍മയി (ബൊഗൈൻവില്ല), ദര്‍ശന രാജേന്ദ്രന്‍ (പാരഡൈസ്), ടൊവിനോ (എ ആര്‍ എം), ആസിഫ് അലി (കിഷ്കിന്ധ കാണ്ഡം) എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!