തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തത് പഴുതടച്ച അന്വേഷണത്തിനൊടുവിൽ. സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശ്രീതു കുടുങ്ങിയത്. കേസിലെ ഒന്നാം പ്രതിയും ശ്രീതുവിന്റെ സഹോദരനുമായ ഹരികുമാർ നേരത്തേ തന്നെ ശ്രീതുവിനും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ശാസ്ത്രീയ തെളിവുകൾ കൂടി ശേഖരിച്ച ശേഷം, കൃത്യം നടന്ന് എട്ടു മാസങ്ങൾക്ക് ശേഷമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇപ്പോൾ ശ്രീതുവിന്റെ ജീവിതം സംബന്ധിച്ച കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്.മലയാളിയുടെ പൊതുബോധത്തിന് ഉൾക്കൊള്ളാനാകാത്ത ജീവിതമായിരുന്നു ശ്രീതു നയിച്ചിരുന്നത്. സ്വന്തം സഹോദരനുമായി യുവതിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നു. വിവാഹിതയായിരുന്നെങ്കിലും യുവതി ഈ ബന്ധം തുടർന്നു. അതേസമയം, ദേവേന്ദുവിന്റെ പിതാവ് ശ്രീതുവിന്റെ ഭർത്താവല്ലെന്ന റിപ്പോർട്ടും പൊലീസിന് ലഭിച്ചു. ഡിഎൻഎ പരിശോധനാ ഫലമാണ് ശ്രീതുവിന്റെ വഴിവിട്ട ജീവിതം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസിന് നൽകിയത്.ശ്രീതുവും സഹോദരൻ ഹരികുമാറും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസ്സമായതിലെ ദേഷ്യമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് നിഗമനത്തിലെത്തിയിരുന്നു. എന്നാൽ, ഈ നിഗമനങ്ങളെ സാധൂകരിക്കുന്നില്ല കുട്ടിയുടെ ഡിഎൻഎ പരിശോധനാ ഫലം. ശ്രീതുവിന്റെയും ഭർത്താവിന്റെയും മൂത്ത കുട്ടിയാണ് ദേവേന്ദുവെന്നാണ് കരുതിയിരുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഹരികുമാറിന്റെ ഡിഎൻഎയുമായി പോലും കുട്ടിയുടെ ഡിഎൻഎ പൊരുത്തപ്പെടുന്നില്ല. ഇതോടെ, കുട്ടിയുടെ യഥാർത്ഥ പിതാവ് ആരാണെന്ന ചോദ്യം ഉയരുകയാണ്.മറ്റേതെങ്കിലും ബന്ധത്തിലുള്ള കുട്ടിയാണ് ദേവേന്ദുവെന്നും, ഇത് തന്റെ ജീവിതത്തിന് തടസ്സമാകുമെന്ന ചിന്തയാകാം കൊലപാതകത്തിൽ സഹകരിക്കാൻ ശ്രീതുവിനെ പ്രേരിപ്പിച്ചതെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. ഇതും കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.ഈ വർഷം ജനുവരി 30നാണ് ബാലരാമപുരത്തെ വീട്ടിലെ കിണറ്റിൽ നിന്ന് ദേവേന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. കാണാനില്ലെന്ന പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സഹോദരൻ ഹരികുമാറാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ, തന്നെ കുറ്റക്കാരനല്ലെന്നും കൊലപാതകത്തിന് പിന്നിൽ അമ്മ ശ്രീതുവാണെന്നും ഹരികുമാർ മൊഴി നൽകിയിരുന്നു. ഈ മൊഴികൾ പുറത്തുവന്നതോടെയാണ് കേസിൽ പുതിയ വഴിത്തിരിവുണ്ടായത്.കുട്ടിയുടെ ഡിഎൻഎ പരിശോധനാ ഫലം പുറത്തുവന്നതോടെ കേസ് കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.ശ്രീതുവിന് പിന്നാലെ പൊലീസ്നിർണ്ണായ തെളിവുകൾ കിട്ടിയ സാഹചര്യത്തിലാണ് പൊലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. പൊള്ളാച്ചിയിലെ മേട്ടുപ്പാളയത്തിൽ നിന്നാണ് ശ്രീതുവിനെ ബാലരാമപുരം പൊലീസ് പിടികൂടിയത്. കേസിൽ ദേവേന്ദുവിന്റെ അമ്മാവൻ ഹരികുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹരികുമാറിന്റെയും ശ്രീതുവിന്റെയും വാട്സാപ്പ് ചാറ്റുകൾ ഫോറൻസിക് പരിശോധന നടത്തിയതിൽനിന്ന് ഇരുവരും തമ്മിൽ അസാധാരണമായ ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി.കഴിഞ്ഞ ജനുവരി 30നായിരുന്നു രണ്ടര വയസുകാരിയെ കോട്ടുകാൽക്കോണത്ത് വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചിരുന്നു. എന്നാൽ ഹരികുമാറിന്റെ മൊഴികളിൽ ചില അസ്വഭാവികതകൾ പൊലീസ് സംശയിച്ചിരുന്നു. ഇതിനിടയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നും പണംവാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ശ്രീതുവിനെതിരെ വഞ്ചനാ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലായിരുന്നു ശ്രീതു. ഇതിനിടെ ശ്രീതുവിനും സംഭവത്തിൽ പങ്കുണ്ടെന്ന് ഹരികുമാർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വാട്സാപ്പ് ചാറ്റുകളുടെ പരിശോധന വേഗത്തിലാക്കിയത്. ഇതിൽ തെളിവും കിട്ടുകയായിരുന്നു.