കോഴിക്കോട്: കോഴിക്കോട് ബിഹാര്‍ സ്വദേശിയുടെ കയ്യിൽ നിന്ന് സ്ത്രീയുടെ രക്തം പുരണ്ട അടിവസ്ത്രങ്ങൾ നാട്ടുകാർ പിടികൂടി. ബാലുശ്ശേരി കിനാലൂരിലാണ് സംഭവം. കിനാലൂര്‍ പാറതലക്കല്‍ ബാബുരാജിന്റെ വീട്ടുമുറ്റത്താണ് ഇയാളെ കണ്ടെത്തിയത്. തലയ്ക്കടിയേറ്റ് അവശ നിലയിലായിരുന്നു ഇയാൾ.ഇന്ന് രാവിലെയാണ് സംഭവം. രക്തം പുരണ്ട നിലയില്‍ സ്ത്രീയുടെ അടിവസ്ത്രങ്ങളും ഒരും ജോഡി ഷൂവും ഇയാളുടെ കയ്യിലുണ്ടായിരുന്നു. നാട്ടുകാർ കാര്യം ചോദിച്ചിട്ട് യുവാവ് പ്രതികരിക്കുന്നില്ല. രക്തമൊലിക്കുന്ന നിലയില്‍ തലയിൽ മുറിവേറ്റിരുന്നു. മുറിവിൽ കൈ വച്ച് ബാബു രാജിന്റെ വീട്ടുമുറ്റത്തു കുത്തിയിരിക്കുകയായിരുന്നു ഇയാൾ. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇയാള്‍ കിനാലൂര്‍ ചെരുപ്പ് കമ്പനിയില്‍ ജോലിക്കാരനാണ്. സംഭവത്തിൽ ബാലുശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി.