തിരുവനന്തപുരം: നിയമസഭയിലെ ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. വയനാട് സുൽത്താൻ ബത്തേരി സ്വദേശി വി ജുനൈസാണ്(46) മരിച്ചത്. നിയമസഭയില്‍ സീനിയര്‍ ഗ്രേഡ് ലൈബ്രേറിയന്‍ ആണ്.നിയമസഭയില്‍ നടന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.