കോഴിക്കോട്: ചേവായൂരെ ഡ്രൈവിംഗ് സ്കൂളുകാർ സംഘടിപ്പിച്ച ഓണാഘോഷപരിപാടിയിൽ പങ്കെടുക്കുകയും ഉപഹാരങ്ങൾ കൈപ്പറ്റുകയും ചെയ്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. കോഴിക്കോട് ചേവായൂരിൽ സർക്കാർ കെട്ടിടത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലാണ് എംവിഡി ഉദ്യോഗസ്ഥർ പങ്കെടുത്തത്. ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങളിൽ ഡ്രൈവിംഗ് സ്കൂളുകാർ നൽകുന്ന ഉപഹാരങ്ങൾ ഉദ്യോഗസ്ഥർ വാങ്ങിക്കുന്നതായും കാണാം. വ്യാഴാഴ്ച നടന്ന ഓണാഘോഷത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ഇപ്പോൾ ചർച്ചയിക്കൊണ്ടിരിക്കുന്നത്. ചേവായൂരിലെ മോട്ടോർ വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനിൽ വെച്ചായിരുന്നു ഓണത്തോടനുബന്ധിച്ചുള്ള പരിപാടികൾ സംഘടിപ്പിച്ചത്. ഡ്രൈവിംഗ് സ്കൂൾ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷം. എംവിഐമാരും എഎംവിഐമാരും ആഘോഷത്തിന്റെ ഭാഗമായിരുന്നു.