കോഴിക്കോട്: കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഫറോക്ക് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു. അസം സ്വദേശിയായ പ്രസൻജിത്ത് ആണ് പോലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞത്. ഇയാൾക്കായി പോലീസ് ഊർജിതമായ തിരച്ചിൽ ആരംഭിച്ചു.ഫറോക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. കൈകളിൽ വിലങ്ങണിഞ്ഞ നിലയിലാണ് ഇയാൾ രക്ഷപ്പെട്ടതെന്നാണ് വിവരം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം സമീപ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!