ദുബായിൽ മൂന്ന് മാസമായി കാണാതായ കോഴിക്കോട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. വടകര സ്വദേശി അമൽ സതീഷാണ് മരിച്ചത്. 29 വയസായിരുന്നു. കഴിഞ്ഞവർഷം ഒക്ടോബർ 20 നാണ് അമലിനെ കാണാതായത്. ദുബായ് റാഷിദിയയിലെ ആളൊഴിഞ്ഞ വില്ലയിൽ തൂങ്ങിമരിച്ച നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു.രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തെ ദുബൈ റാശിദിയയിലെ ആളൊഴിഞ്ഞ വില്ലയിൽ മരിച്ചനിലയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. മൃതദേഹം പിന്നീട് മോർച്ചറിയിലേക്ക് മാറ്റി. കാണാതായ മകനെ തേടി കഴിഞ്ഞ മാസം ദുബൈയിൽ എത്തിയ അമലിന്റെ പിതാവ് കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് മടങ്ങിയത്. മൃതദേഹം ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു സാമൂഹിക പ്രവർത്തകർ അറിയിച്ചു .