കാക്കൂർ ഗ്രാമപഞ്ചായത്തിലെ പുന്നശ്ശേരി വെസ്റ്റ് എയുപി സ്കൂളിൽ ചങ്ങാതിക്കൊരു തൈ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഹരിത കേരളം മിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന ഒരു തൈ നടാം :ഒരു കോടി വൃക്ഷവൽക്കരണത്തിന്റെ ഭാഗമായാണ് കുട്ടികളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ചങ്ങാതിക്കൊരു തൈ പഞ്ചായത്ത് തല ഉദ്ഘാടനം പുന്നശ്ശേരി സ്കൂളിൽ വെച്ച് ശ്രീ :സി എം ഷാജി ബഹു :പ്രസിഡണ്ട് കാക്കൂർ ഗ്രാമപഞ്ചായത്ത് നിർവഹിച്ചത്. കുട്ടികൾ കൊണ്ടു വന്ന തൈകൾ പരസ്പരം കൈമാറി വീടുകളിൽ നടുന്ന രീതിയിൽ ആണ് ക്യാമ്പയിൻ. 150 തൈകൾ ആണ് കൈമാറ്റം ചെയ്യപ്പെട്ടത്. ചടങ്ങിൽ സ്കൂൾ അധ്യാപകരായ കിഷോർ കുമാർ, ജൂഷി ടീച്ചർ, മനീഷ്, സുബൈർ എന്നിവർ സംസാരിച്ചു. ഹരിത കേരളം പ്രതിനിധികൾ ആയ രാജേഷ്, ശ്രീഷ്ണ എന്നിവർ പങ്കെടുത്തു.