വയനാട്: വയനാട് ജില്ലയിലെ പയ്യമ്പള്ളി വില്ലേജ് ഓഫീസർ കെ.ടി. ജോസിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടി. തണ്ടപ്പേർ സർട്ടിഫിക്കറ്റ് നൽകുന്നതിന് 50,000 രൂപ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇദ്ദേഹത്തെ കുടുക്കിയത്. വള്ളിയൂർക്കാവ് ക്ഷേത്രത്തിന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിൽവെച്ച് പരാതിക്കാരനിൽ നിന്ന് പണം കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് ഡിവൈഎസ്പി ഷാജി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. തുടർനടപടികൾക്കായി ജോസിനെ വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തു.