രാജവെമ്പാലകളുടെ ഇണചേരൽ കാലമാണ് ഫെബ്രുവരി പകുതിയോടെ ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ നാം അൽപം ശ്രദ്ധയോടെ ജീവിക്കണമെന്നാണ് ഈ രം​ഗത്ത് പ്രവർത്തിക്കുന്നവർ മുന്നറിയിപ്പ് നൽകുന്നത്. ഫെബ്രുവരി പകുതിയോടെ ആരംഭിക്കുന്ന രാജവെമ്പാലകളുടെ കാമകേളികൾ ഏപ്രിൽ അവസാനം വരെ നീളും. ഇതിനായി കാടുകളിൽ നിന്നും ജനവാസകേന്ദ്രങ്ങളിലേക്കും വീടിന്റെ പരിസരങ്ങളിലേക്കും ഇവയെത്താം.ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കാംവീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.ഉപയോഗശൂന്യമായ വസ്തുക്കളും ചപ്പുചവറുകളും വീടിനു സമീപം കൂട്ടിയിടരുത്.പാദരക്ഷകളും ഷൂസും ഹെൽമറ്റും ധരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.പാദരക്ഷകൾ വീടിനോടു ചേർന്ന് കൂട്ടിയിടരുത് വീടിന്റെ പരിസരത്ത് വിറകുകൾ കൂട്ടിയിടരുത്. വിറകുകൾ ചാരിവയ്ക്കാൻ ശ്രദ്ധിക്കണം.നായ, പൂച്ച, കാക്ക എന്നിവ പ്രത്യേക ശബ്ദം പുറപ്പെടുവിച്ചാലോ എന്തിനെയെങ്കിലും സൂക്ഷ്മമായി നിരീക്ഷിക്കുന്നത് കണ്ടാലോ ശ്രദ്ധിക്കാം.സന്ധ്യാസമയങ്ങളിൽ പുറത്തേക്ക് കാലിട്ടിരിക്കുകയോ മുൻവാതിലുകളും പിൻവാതിലുകളും തുറന്നിടുകയോ ചെയ്യരുത്.പുലർച്ചെയും സന്ധ്യാസമയങ്ങളിലും കാൽനടയായി സഞ്ചരിക്കുന്നവർ നിലത്ത് അമർത്തി ചവിട്ടി ശബ്ദമുണ്ടാക്കി നടക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.ഇണചേരലിന് യുദ്ധം ജയിക്കണംപൊതുവേ പെൺപാമ്പുകൾ കുറവായതിനാൽ അങ്കം ജയിച്ചെത്തുന്ന പൂവാല രാജന് മാത്രമേ ഇണചേരലിന് അവസരം ലഭിക്കൂ. ഒരാഴ്ചയോളം പലയിടത്തുമായി തുടരുന്ന കേളീരംഗത്തിനിടെ വന്യ ജീവികളോ, മനുഷ്യരോ അരികിലെത്തിയാൽ ഇവയുടെ യഥാർത്ഥ ശൗര്യം തിരിച്ചറിയും. മധുവിധു കാലത്തെ സഞ്ചാരത്തിനിടെ പെൺപാമ്പിൽ നിന്നും വമിക്കുന്ന രാസപദാർത്ഥമായ ഫിറമോണിനം ആകർഷിച്ച് മറ്റ് ആൺ രാജകൾ എത്തും. ഒരു രാജവെമ്പാലയെ കണ്ടിടത്ത് അടുത്ത ദിവസങ്ങളിൽ മറ്റ് ചിലതിനെ കാണുന്നതിന്റെ ശാസ്ത്രം ഇതാണ്.മൂന്ന് മാസം വരെയാണ് രാജവെമ്പാലകളുടെ മധുവിധു കാലം. പിന്നീട് ഈറ്റയിലകളിൽ കൂടുണ്ടാക്കി മുട്ടയിടും. സ്ഥിരമായി അടയിരിക്കില്ല. തൊട്ടടുത്ത് കാവലിരിക്കലാണ് അമ്മ പാമ്പിന്റെ ദൗത്യം. ഒറ്റ അടയിരിക്കലിൽ 30 വരെ കുഞ്ഞുങ്ങളുണ്ടാകും. ജൂൺ അവസാനത്തിൽ മുട്ടവിരിയും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!