വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില വീണ്ടും കുറഞ്ഞു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ കുറഞ്ഞതോടെ ഹോട്ടൽ ഉടമകൾക്കുൾപ്പെടെ വലിയ ആശ്വാസമാണ്. കഴിഞ്ഞ നാലു മാസത്തിനിടെ 140 രൂപയാണ് വാണിജ്യ സിലിണ്ടറിന് കുറഞ്ഞത്. നിലവിൽ 1671 രൂപയാണ് പുതിയ വില. എന്നാൽ ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 57.5 രൂപയാണ് കുറഞ്ഞത്. ഇതുപ്രകാരം1672 രൂപയാണ് കൊച്ചിയിലെ 19 കിലോ സിലിണ്ടറിന്‍റെ പുതിയ വില. 1729.5 രൂപയായിരുന്നു പഴയ വില.ഇന്ന് മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. നേരത്തെയും വാണിജ്യ സിലിണ്ടറിന്‍റെ വലി കുറച്ചിരുന്നു. മാസത്തിലൊരിക്കലാണ് എൽപിജി വിലയിൽ എണ്ണ കമ്പനികള്‍ മാറ്റം വരുത്തുന്നത്. കഴിഞ്ഞ ജൂണ്‍ ഒന്നിനും വാണിജ്യ സിലിണ്ടറിന് 24 രൂപ കുറച്ചിരുന്നു. വാണിജ്യ സിലിണ്ടറിന്‍റെ വിലകുറയ്ക്കുമ്പോഴും ഇക്കഴിഞ്ഞ മാര്‍ച്ചിൽ ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 50 രൂപ വര്‍ധിപ്പിച്ചിരുന്നു. ആഗോള വിപണിയിൽ എണ്ണവില ഉയര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗാര്‍ഹിക സിലിണ്ടറിന്‍റെ വില കൂട്ടിയത്.