നരിക്കുനി : കാവുംപൊയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന എം കെ മുഹമ്മദ് മുസ്ല്യാർ മെമ്മോറിയൽ ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു. എസ്എസ്എൽസി, പ്ലസ്ടു, എൻഎംഎംഎസ്, എൽ എസ് എസ്, യു എസ് എസ്, മദ്രസ പൊതുപരീക്ഷ തുടങ്ങിയ മേഖലകളിൽ കാവുംപൊയിൽ പ്രദേശത്ത് നിന്നും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. അനുമോദന പരിപാടി നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി പി ലൈല ഉദ്ഘാടനം ചെയ്തു. സി ജബ്ബാർ മാസ്റ്റർ അദ്ധ്യക്ഷനായി. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ മൊയ്തി നെരോത്ത്, മദ്രസ്സ സദർ ഉസ്സയിൻ കുട്ടി മുസ്ല്യാർ, എം കെ അബ്ദുറഹിമാൻ മാസ്റ്റർ, ദിനേശൻ പുതുശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ചു. മുനീർ എം പി സ്വാഗതവും അസീസ് കെ നന്ദിയും പറഞ്ഞു.