തൃശൂർ: കെഎസ്ആർടിസി ബസിൽ യുവതിയോട് മോശമായി പെരുമാറിയ കേസിൽ പിടിയിലായത് സമാനമായ കേസിൽ മുമ്പും അറസ്റ്റിലായ യുവാവ്. വടകര സ്വദേശി സവാദ് ആണ് വീണ്ടും അറസ്റ്റിലായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ ഈസ്റ്റ് പൊലീസാണ് സവാദിനെ ഇന്നലെ വൈകിട്ടോടെ അറസ്റ്റ് ചെയ്തത്. രണ്ടുവർഷം മുമ്പും ഇയാൾ കെഎസ്ആർടിസി ബസിൽ യുവതിയോട് മോശമായി പെരുമാറിയതിന് അറസ്റ്റിലായിരുന്നു.ഇക്കഴിഞ്ഞ 14നാണ് ഇയാൾ ബസ് യാത്രയ്ക്കിടെ യുവതിയോട് മോശമായി പെരുമാറിയത്. മലപ്പുറത്തേക്കുള്ള കെഎസ്ആർടിസി ബസിൽ വച്ച് സവാദ് മോശമായി പെരുമാറിയതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.2023ലും ഇയാൾ സമാനമായ കേസിൽ അറസറ്റിലായിട്ടുണ്ട്. നെടുമ്പാശേരിയിൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശിപ്പിച്ചെന്നായിരുന്നു അന്നത്തെ പരാതി. അന്ന് ജയിലിൽ നിന്നും പുറത്തിറങ്ങിയ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയിരുന്നു. ഈ സംഭവം ഏറെ വിവാദമായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!