തൃശൂർ: തൃശൂർ വരന്തരപ്പിള്ളിയില്‍ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തി. യുവതിയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. വരന്തരപ്പിള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞുമോന്റെ ഭാര്യ ദിവ്യ (36) ആണ് മരിച്ചത്. ദിവ്യയെ കുഞ്ഞുമോൻ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് സൂചന. യുവതിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തി. ദിവ്യയ്ക്ക് തുണിക്കടയിലെ ജീവനക്കാരനുമായി ബന്ധമുണ്ടെന്ന് കുഞ്ഞുമോന്സംശയമുണ്ടായിരുന്നെന്നും ഇതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന.സംഭവത്തിൽ ചുമട്ടുതൊഴിലാളിയായ ഭർത്താവ് കുഞ്ഞുമോനെ(40) പൊലീസ് കസ്റ്റഡിയിലെടുത്തു. സെയിൽസ് ഗേൾ ആയി ജോലി ചെയ്യുകയായിരുന്നു ദിവ്യ. ഭാര്യ നെഞ്ചുവേദനമൂലം മരിച്ചെന്നാണ് ബന്ധുക്കളെ പ്രതി അറിയിച്ചത്. എന്നാൽ ഇൻക്വസ്റ്റിനിടെ പൊലീസിന് സംശയം തോന്നി. തുടർന്നാണ് കൊലപാതകം ഭർത്താവ് മറച്ചു വെക്കുകയായിരുന്നുവെന്നു മനസിലായത്. ജോലി സ്ഥലത്തേയ്ക്ക് ഭാര്യ ബസിൽ പോകുമ്പോൾ ഇയാൾ പിന്തുടർന്നു. വഴി മധ്യേ ബസിൽ നിന്നിറങ്ങിയ ദിവ്യ ആൺസുഹൃത്തിൻ്റെ ബൈക്കിൽ കയറി പോകുന്നത് കുഞ്ഞുമോൻ കണ്ടു. ഇതാണ് ഇയാളെ പ്രകോപിപ്പിച്ചത്.ദമ്പതികൾക്ക് 11 വയസുള്ള മകനുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഫോറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!