കോഴിക്കോട്: കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തിരുവമ്പാടി പുന്നക്കല്‍ പാലപ്പെട്ടി സ്വദേശികളായ അസീസ്-സുലൈഖ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. 21 വയസ്സായിരുന്നു.കുറ്റിപ്പുറം പള്ളിപ്പടി വാരിയര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആറ് മാസ ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്ക് കോഴ്സിന് ഒരു മാസം മുമ്പാണ് സിനാന്‍ ചേര്‍ന്നത്. ഇന്നലെ രാവിലെ ക്ലാസിലുണ്ടായിരുന്ന സിനാന്‍ ഉച്ചയ്ക്ക് ശേഷം ക്ലാസ്സില്‍ തിരിച്ചെത്തിയിരുന്നില്ല. വൈകിട്ട് സ്ഥാപനത്തിന്റെ മറ്റൊരു കെട്ടിടത്തിന് സമീപം വിദ്യാര്‍ത്ഥി വീണ് കിടക്കുന്ന നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കോളേജിലെ സിസിടിവി ദൃശ്യങ്ങളില്‍ വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളിലേക്ക് കയറി പോകുന്നത് വ്യക്തമാണ്. തിരൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സഹോദരങ്ങള്‍: അനസ്, ജിസ്‌ന.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!