നോർക്ക ട്രിപ്പിൾ വിൻ കേരളയുടെ ഏഴാം എഡിഷനിലേക്കുള്ള ജർമ്മനി നഴ്സിങ് റിക്രൂട്ട്മെ​ന്റിന് കൊച്ചിയിൽ നടത്തുന്ന അഭിമുഖങ്ങൾ പൂർത്തിയായി. അഭിമുഖങ്ങളുടെ പുരോഗതി നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ നേരിട്ടെത്തി വിലയിരുത്തി. ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുടെ കീഴിലുള്ള പ്ലേയ്സ്‌മെന്റ് ഓഫീസർമാരായ ക്രിസ്റ്റിയാനെ മരിയ സോമ്മിയ, ക്ലൗഡിയ നാപ്പെ, ടാൻജാ ബാർബറ വില്ലിംഗർ, ജാനി സിറ്റോറസ്, ഡാനിയേല കാമ്പ്ഫ് എന്നിവരും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെൻറ് ഏജൻസി, ജർമ്മൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ-ഓപ്പറേഷൻ പ്രതിനിധികളും പങ്കെടുത്തു. മെയ് 20 മുതൽ 23 വരെ കൊച്ചിയിൽ നടന്ന അഭിമുഖങ്ങളിൽ 174 ഉദ്യോഗാർത്ഥികളാണ് പങ്കെടുത്തത്. മെയ് 26 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന അഭിമുഖങ്ങൾ മെയ് 29 നും പൂർത്തിയാകും. റഗുലർ ബാച്ചിനുപുറമേ ഫാസ്റ്റ്ട്രാക്ക് വഴിയുളള അഭിമുഖങ്ങളും തിരുവനന്തപുരത്ത് നടക്കും. കേരളത്തിൽ നിന്നും ജർമ്മനിയിലേയ്‌ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് നോർക്ക ട്രിപ്പിൾ വിൻ കേരള.ജർമനിയിലെ ഹോസ്പിറ്റലുകളിലേയ്‌ക്ക് 250 നഴ്സുമാരെയാണ് ഏഴാം എഡിഷനിൽ തിരഞ്ഞെടുക്കുന്നത്. അപേക്ഷ നൽകിയ 4200 അപേക്ഷകരിൽ നിന്നും ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളെ ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുടെ കീഴിലുള്ള പ്ലേയ്സ്‌മെന്റ് ഉദ്യോഗസ്ഥർമാർ നേരിട്ടെത്തിയാണ് അഭിമുഖം നടത്തുന്നത്.നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെൻറ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിൾ വിൻ കേരള. കൂടുതൽ വിവരങ്ങൾക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!