കോട്ടയം മണർകാട് സെൻ്റ് മേരീസ് കോളേജ് ചരിത്ര വിഭാഗം തലവനും നരിക്കുനി സ്വദേശിയു മായ ലഫ്റ്റനന്റ് മൊയ്‌തീൻ സിക്ക് ചരിത്രത്തിൽ കോട്ടയം മഹാത്മഗാന്ധി സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. പതിനഞ്ചാം നൂറ്റാണ്ടിൽ ചൈനയിൽ നിന്ന് സൗത്ത് ഏഷ്യയിലേക്കും സൗത്ത് ഈസ്റ്റ് എഷ്യയിലേക്കും ചൈനീസ് നാവികനായ ഷാങ്ഹി നടത്തിയ ഏഴു യാത്രകളിലെ കച്ചവട-വാണിജ്യ-സംസ്‌കാരിക മേഖലകളിലെ സംഭാവനകളെകുറിച്ച് ഡോ. റോസമ്മ മാത്യുവി ന്റെ കീഴിലായിരുന്നു ഗവേഷണം നടത്തിയത്.നരിക്കുനി ചെറുകണ്ടിയിൽ പരേതരായ അലവി, പാത്തുമ്മ എന്നിവരുടെ മകനാണ് മൊയ്തീൻ. സഫ‌ാനയാണ് ഭാര്യ. അംനഫാത്തിമ, അമിൽറുഷ്ദാൻ, അയ്‌മൻമുഹമ്മദ് എന്നിവർ മക്കളാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!