നരിക്കുനി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ നിർമ്മിച്ച കുളം ഉദ്ഘാടനം ചെയ്തു, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുളം നവീകരിച്ചത്,ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെപി സുനിൽ കുമാർ നിർവഹിച്ചു . ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പകണ്ടി അധ്യക്ഷത വഹിച്ചു . നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം മുഖ്യാഥിതി ആയി പങ്കെടുത്ത ചടങ്ങിൽ ബ്ലോക്ക് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സർജാസ് കുനിയിൽ , അബ്ബാസ് നൂനികുന്നുമ്മൽ വി . ബാബു , ഗണേഷ് കുമാർ ചാലിൽ , സുലൈമാൻ , നിഷാദ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു .കുളം സംരക്ഷണ സമിതി ചെയർമാൻ മെഹറലി വിഎം സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് മെമ്പർ ചന്ദ്രൻ .കെകെ നന്ദിയും പറഞ്ഞു