ന്യൂഡൽഹി: ഓല, ഉബർ തുടങ്ങിയ ജനപ്രിയ പ്ലാറ്റ്‌ഫോമുകൾക്ക് പകരമായി “സഹകർ ടാക്സി” എന്ന പേരിൽ രാജ്യത്തുടനീളം പുതിയ സഹകരണ അധിഷ്ഠിത ടാക്സി സേവനം ആരംഭിക്കാൻ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് വിശാലമായ വിപണിയുടെ വലിയൊരു ഭാഗം സ്വന്തമാക്കാൻ എല്ലാ കമ്പനികളും മത്സരിക്കുമ്പോളാണ് കേന്ദ്രത്തിന്റെ ഈ നീക്കം. ഡ്രൈവര്‍മാര്‍ക്ക് നേരിട്ട് ലാഭവിഹിതം ലഭിക്കുന്ന രീതിയിലാണ് സഹകരണമേഖലയില്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നത്. ബുധനാഴ്ച പാർലമെന്റിൽ കേന്ദ്രമന്ത്രി അമിത് ഷാ പദ്ധതി പ്രഖ്യാപിച്ചു. ടുവീലറുകള്‍, ഓട്ടോറിക്ഷകള്‍, നാലുചക്രവാഹനങ്ങള്‍ എന്നിവയായിരിക്കും സര്‍വീസ് നടത്തുക.സഹകരണ മേഖലയിലൂടെ സമൃദ്ധി എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണം ഉള്‍ക്കൊണ്ടാണ് സഹ്കര്‍ ടാക്‌സികള്‍ അവതരിപ്പിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.’വരും മാസങ്ങളിൽ, സഹകരണ അടിസ്ഥാനത്തിൽ, ഓല, ഉബർ പോലുള്ള സർക്കാർ സഹകരണ സർക്കാർ ടാക്സി സർവീസ് ഞങ്ങൾ ആരംഭിക്കാൻ പോകുന്നു. ഈ സേവനം ഇരുചക്ര വാഹന ടാക്സികൾ, റിക്ഷകൾ, ഫോർ വീലർ ടാക്സികൾ എന്നിവ രജിസ്റ്റർ ചെയ്യും. ഈ സേവനത്തിൽ നിന്നുള്ള ലാഭം ഒരു വലിയ വ്യവസായിക്കും ലഭിക്കില്ല, മറിച്ച് വാഹനങ്ങളുടെ ഡ്രൈവർമാർക്ക് മാത്രമായിരിക്കും’,അമിത് ഷാ പറഞ്ഞു.ഇത്തരത്തില്‍ സര്‍ക്കാര്‍ പിന്തുണയില്‍ ആരംഭിക്കുന്ന ടാക്‌സി സര്‍വീസിലേക്ക് അമിത ചാര്‍ജ് ഈടാക്കുന്ന സ്വകാര്യ സര്‍വീസ് ഉപഭോക്താക്കളെ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. സര്‍വീസ് ആരംഭിക്കുകയാണെങ്കില്‍ ടാക്‌സി സര്‍വീസുകള്‍ക്ക് സര്‍ക്കാര്‍ പിന്തുണയോടെ ആപ്പ് പുറത്തിറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. ഒല, ഊബര്‍ പ്ലാറ്റ്‌ഫോമുകള്‍ അമിത ചാര്‍ജ് ഈടാക്കുന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്നും ഐഫോണില്‍ നിന്നും ബുക്ക് ചെയ്യുന്നവര്‍ക്ക് രണ്ടുതരം ചാര്‍ജാണ് ഈടാക്കുന്നതെന്നായിരുന്നു ആരോപണം.പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ടിഎംസി സർക്കാർ യാത്രി സതി ആരംഭിച്ചതോടെ സമാനമായ ഒരു മാതൃക ഇതിനകം നിലവിലുണ്ട്. തുടക്കത്തിൽ കൊൽക്കത്തയിൽ അവതരിപ്പിച്ച ഈ സേവനം പിന്നീട് സിലിഗുരി, അസൻസോൾ, ദുർഗാപൂർ എന്നിവയുൾപ്പെടെ മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!