കോഴിക്കോട്: മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നാടുവിട്ട പ്രതിയെ പോലീസ് പിടികൂടി. രണ്ട് ദിവസം നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ബാലുശ്ശേരി അറപ്പീടിക സ്വദേശി കുളത്തീല്‍ മീത്തല്‍ അശ്വിന്‍ (തംബുരു-31) ആണ് അറസ്റ്റിലായത്.കുഞ്ഞിനെ പീഡിപ്പിച്ച ശേഷം നാടുവിട്ടു പോയ ഇയാള്‍ വയനാട്, കോടഞ്ചേരി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. കോടഞ്ചേരി കുപ്പായക്കോട് കൈപ്പുറത്ത് ഒളിവില്‍ കഴിയുകയായിരുന്ന യുവാവിനെ ബാലുശ്ശേരി ഇന്‍സ്‌പെക്ടര്‍ ടി.പി ദിനേശും സംഘവുമാണ് പിടികൂടിയത്. പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു.പോലീസ് ജീപ്പ് അടിച്ചു തകര്‍ത്ത കേസ് ഉൾപ്പെടെ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്. എസ്‌ഐമാരായ സത്യജിത്ത്, മുഹമ്മദ് പുതുശ്ശേരി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഗോകുല്‍ രാജ്, സിവില്‍ പോലീസ് ഓഫീസര്‍ സുജേഷ് തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.