കോഴിക്കോട്: റേഷൻ കടയിൽ വിതരണം ചെയ്യാനായി കൊണ്ടുവന്നത് പുഴുവരിച്ച അരി. കോഴിക്കോട് എൻ ജി ഒ ക്വാർട്ടേഴ്‌സ് റേഷൻ കടയിലാണ് പഴകിയ പച്ചരി കണ്ടെത്തിയത്. ഇത്തരത്തിൽ പുഴു നിറഞ്ഞ നിലയിൽ 18 ചാക്കോളം അരിയാണ് കണ്ടെത്തിയത്. കഴിഞ്ഞ മാസം അവസാനത്തോടെയായിരുന്നു അരി എത്തിച്ചിരുന്നത്. ഇന്ന് വിതരണം ചെയ്യാനായി ചാക്ക് പൊട്ടിച്ച് നോക്കിയപ്പോഴാണ് അരി പുഴുവരിച്ച നിലയിൽ കണ്ടത്.