കോഴിക്കോട്: ലഹരിക്ക് അടിമയായ മകൻ ആത്മഹത്യ ഭീഷണി മുഴക്കുകയും കുടുംബത്തെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ യുവാവിനെ അമ്മ ഇന്നലെയാണ് പോലീസിന് കൈമാറിയത്. കോഴിക്കോട് എലത്തൂർ സ്വദേശി രാഹുലിനെയാണ് മാതാവ് പോലീസിൽ ഏൽപ്പിച്ച് നൽകിയത്. ഇതിന് പിന്നാലെ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ മകനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് രാഹുലിന്റെ അമ്മ.മകന് ചോര കാണുന്നത് ലഹരിയാണെന്നും, ഞരമ്പ് മുറിച്ചത് ആത്മഹത്യ ചെയ്യാനല്ല, രക്തം ചീറ്റുന്നത് കാണാനാണെന്നുമാണ് അമ്മ പറഞ്ഞത്. രാഹുൽ ജയിലിൽ നിന്ന് പുറത്തിറങ്ങുമ്പോൽ തനിക്ക് ഭയമാണെന്നും അമ്മ പ്രതികരിച്ചു.പോലീസ് അറസ്റ്റ് ചെയ്യാനെത്തിയ സമയത്തും രാഹുൽ കഴുത്തിൽ ബ്ലേഡ് വച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. മുമ്പ് മൂന്ന് തവണ യുവാവ് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. യുവാവ് എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്ന് തുറന്ന് സമ്മതിച്ചു. ലഹരി കച്ചവടം, പീഡനം, മോഷണം, അടിപിടി തുടങ്ങിയ കേസുകളിൽ പിടികിട്ടപ്പുള്ളിയായ പ്രതി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയതായിരുന്നു. പ്രതിക്കായി തിരച്ചിൽ നടക്കുന്നതിനിടെ ആണ് അമ്മ തന്നെ വിളിച്ച് മകനെ കൈയ്യോടെ പോലിസിൽ ഏൽപ്പിച്ചത് .മകന്റെ കൂട്ടുകെട്ടാണ് അവൻ ഇത്തരത്തിൽ ലഹരിക്കടിമയാകാൻ കാരണമായതെന്ന് രാഹുലിന്റെ അമ്മ പറഞ്ഞു. രാഹുൽ ജയിലിൽ നിന്ന് വിളിച്ച് കരയും അമ്മയല്ലേ മനസ് അലിയും. അങ്ങനെയാണ് രണ്ട് കേസുകളിൽ മകനെ ജാമ്യത്തിലിറാക്കിയത്. ഇനി മനസ് കല്ലാക്കാനാണ് തീരുമാനമെന്നാണ് രാഹുലിന്റെ അമ്മ മിനി പറഞ്ഞ്. പോക്സോ കേസിൽ മകനെ ജാമ്യത്തിലിറക്കിയത് ഏറ്റവും വലിയ തെറ്റാണെന്നും മിനി വിശദമാക്കി. ചോദിച്ച പണം നൽകാതെ വന്നതോടെ അക്രമാസക്തനാകുകയും വധഭീഷണി മുഴക്കുകയും ചെയ്ത രാഹുലിനെ വെള്ളിയാഴ്ചയായിരുന്നു അമ്മ മിനി പോലീസിൽ ഏൽപ്പിച്ചത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!