കൊച്ചിയിൽ ആംബുലൻസിന്റെ വഴിമുടക്കിയുള്ള യുവതിയുടെ സ്കൂട്ടർ യാത്രയിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സ്കൂട്ടർ ഓടിച്ച യുവതി ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. 7000 രൂപ പിഴയും ഈടാക്കി. യുവതിയോട് എറണാകുളം ആർടിഒയ്ക്ക് മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയിരുന്നു.ആലുവയിൽ നിന്ന് കൈ അറ്റുപോയി ഗുരുതരാവസ്ഥയിലായ രോഗിയെ എറണാകുളത്തേക്ക് കൊണ്ടുപോയ ആംബുലൻസിനെയാണ് സ്കൂട്ടർ യാത്രക്കാരി കടത്തിവിടാതിരുന്നത്. കലൂർ മെട്രോ സ്റ്റേഷൻ മുതൽ സിഗ്നൽ വരെ ആംബുലൻസിന് മുന്നിൽ നിന്ന് ഇവർ വഴി മാറിയില്ല. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. ആംബുലൻസിന്റെ മുൻ സീറ്റിലുണ്ടായിരുന്ന വ്യക്തിയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. സൈറൺ മുഴക്കി വന്ന ആംബുലൻസ് നിരന്തരം ഹോൺ അടിച്ചിട്ടും സ്കൂട്ടർ സൈഡ് ഒതുക്കിയില്ലെന്നായിരുന്നു പരാതി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!