കൊല്ലം: കൊല്ലം ഉളിയക്കോവിലിൽ കോളജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥിയായ ഉളിയക്കോവിലിൽ സ്വദേശി ഫെബിൻ ജോർജ്(21) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘമാണ് ഫെബിനെ ആക്രമിച്ചതെന്നാണ് വിവരം. മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഫെബിൻ്റെ അച്ഛനും കുത്തേറ്റു. ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ല. രാത്രി ഏഴ് മണിക്കു ശേഷമായിരുന്നു സംഭവം.ഫെബിൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഫെബിന്റെ കഴുത്തിലും വാരിയെല്ലിന്റെ ഭാ​ഗത്തും കൈക്കുമാണ് കുത്തേറ്റത്. ഉടൻ തന്നെ ഫെബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം ഫാത്തിമ മാതാ കോളജിൽ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയാണ് ഫെബിൻ.ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഫെബിന്റെ പിതാവ് ​​ഗോമസിന്റെ വാരിയെല്ലിനും കൈക്കുമാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. വെള്ള വാ​ഗണർ കാറിലെത്തിയ ആളാണ് ആക്രമണം നടത്തിയതെന്നു നാട്ടുകാർ പറയുന്നു. സംഭവത്തിനു പിന്നാലെ ഇയാൾ രക്ഷപ്പെടുകയും ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!