കോഴിക്കോട്: പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ 13 വയസുകാരിയെ കാണാതായി. താമരശേരിയിലാണ് സംഭവം. പെരുമ്പള്ളി സ്വദേശിയായ പെൺകുട്ടിയെയാണ് കാണാതായത്. പുതുപ്പാടി സർക്കാർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് പെൺകുട്ടി. ചൊവ്വാഴ്ച രാവിലെ 9 മണിയോടെ പരീക്ഷയെഴുതാനായി കുട്ടി സ്കൂളിലേക്ക് പോയതായിരുന്നു. എന്നാൽ പിന്നീട് തിരികെ വന്നില്ല. ബന്ധുവായ മറ്റൊരു യുവാവിനെയും പെൺകുട്ടിയെ കാണാതായ അതേ ദിവസം തന്നെ കാണാതായിരുന്നു. ഇയാൾക്കെതിരെ പെൺകുട്ടിയുടെ കുടുംബം നേരത്തെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം ഊർജിതമാക്കി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!