മലപ്പുറം: ബൈക്കിൽ പോകുന്നതിനിടെ പുലി ചാടിവീണു. മലപ്പുറം മമ്പാട് സ്വദേശിക്ക് പരിക്ക്. നടുവക്കാട് സ്വദേശി പൂക്കോടൻ മുഹമ്മദാലിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.30ഓടെ ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് പുലിയുടെ ആക്രമണമുണ്ടായത്. പുലിയുടെ നഖം കൊണ്ടാണ് മുഹമ്മദാലിയുടെ കാലിൽ പരിക്കേറ്റത്. ഭാഗ്യംകൊണ്ടാണ് പുലി കൂടുതൽ ആക്രമിക്കാതെ സ്ഥലംവിട്ടതിനാൽ മറ്റു ശരീരഭാഗങ്ങളിൽ ആക്രമണം ഏറ്റില്ല. തലനാരിഴക്കാണ് മുഹമ്മദാലി രക്ഷപ്പെട്ടത്. പരിക്കേറ്റ മുഹമ്മദാലിയെ മമ്പാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വലതു കാലിലാണ് പുലിയുടെ നഖം കൊണ്ട് പരിക്കേറ്റത്. ആക്രമണത്തിൽ മുഹമ്മദാലി ധരിച്ചിരുന്ന വസ്ത്രമടക്കം കീറി. ഉപ്പയുടെ മുകളിലേക്ക് പുലി ചാടി വീഴുകയായിരുന്നുവെന്ന് മുഹമ്മദാലിയുടെ മകൻ മുഹമ്മദ് റാഫി പറഞ്ഞു. ഉപ്പ സാധനങ്ങള്‍ വാങ്ങുന്നതിനായി പുറത്ത് പോയപ്പോഴാണ് സംഭവം.പുലി ചാടി വീണതോടെ ഉപ്പ വണ്ടിയിൽ നിന്ന് വീണു. പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രിയിലാണെന്നും മകൻ മുഹമ്മദ് റാഫി പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!