ആലുവ: കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റിൽ. തൊടുപുഴ കാരിക്കോട് കുമ്മൻ കല്ല് തൊട്ടിയിൽ റസൽ (40), തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപം തൈമുറി വീട്ടിൽ നീന (45) എന്നിവരാണ് പിടിയിലായത്. രണ്ടുകിലോയോളം കഞ്ചാവും ഇവരിൽ നിന്നും പിടിച്ചെടുത്തു. റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.ആലുവ എസ്എൻ പുരം ഭാഗത്തെ താമസ സ്ഥലത്തുനിന്നുമാണ് മയക്ക്മരുന്ന് കണ്ടെടുത്തത്. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നത്. കിലോയ്‌ക്ക് 5000 രൂപയ്‌ക്ക് വാങ്ങി ഇവിടെ 25,000 രൂപയ്‌ക്കാണ് കച്ചവടം. ഹോൾസെയിലായിട്ടാണ് വിൽപ്പന. റസൽ ഇടയ്‌ക്ക് ഒഡീഷയിൽ പോയി കൊണ്ടുവരികയാണ് ചെയ്യുന്നത്.റസലിനെതിരെ കല്ലൂർക്കാട്, മൂവാറ്റുപുഴ, കാഞ്ഞാർ, പെരുമ്പാവൂർ എന്നീ സ്റ്റേഷനുകളിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള കേസുകളുണ്ട്. ഡി.വൈ.എസ്.പി ടി.ആർ രാജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!