വയനാട്: വയനാട്ടിലെ തേയില തോട്ടത്തിൽ കുടുങ്ങിയ പുള്ളിപ്പുലിയെ വനംവകുപ്പ് പിടികൂടി. വനംവകുപ്പ് ഒരുക്കിയ കേബിൾകെണിയിലാണ് പുലി കുടുങ്ങിയതെന്ന് ഡിഎഫ്ഒ പറഞ്ഞു. വെറ്റിനറി സർജൻ അജേഷ് മോഹൻ ദാസിന്റെ നേതൃത്വത്തിൽ പുലിയെ മയക്കുവെടി വെച്ച് പിടി കൂടുകയായിരുന്നു. പുലിയുടെ വയറിലാണ് കുരുക്ക് മുറുകിയത്. വയറിന് സാരമായി പരിക്കേറ്റിരുന്നു. പുലിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് അജേഷ് മോഹൻ വ്യക്തമാക്കി. തേയില തോട്ടത്തിൽ പുലി പതിവായി ഇറങ്ങാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.പുലിയെ ഉടൻ വൈത്തിരി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് തന്നെ മാറ്റും. മൂപ്പെനാട് നെടുമ്പാലയിലാണ് പുള്ളിപ്പുലി കുടുങ്ങിയത്. തേയില തോട്ടത്തിലെ കമ്പിയിൽ പുലിയുടെ കാൽ കുടുങ്ങുകയായിരുന്നു. പുലി തങ്ങളുടെ ജീവന് ഭീഷണിയായിരുന്നുവെന്ന് തോട്ടം തൊഴിലാളിൽ പറഞ്ഞു. ഇടയ്ക്കിടെ തേയില തോട്ടത്തിൽ പുലി എന്ന് സംശയം തോന്നുന്ന ജീവിയെ കണ്ടതായും നാട്ടുകാർ പറഞ്ഞു.