പാലക്കാട്: കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയുടെ കഴുത്തിൽ വെട്ടി പരിക്കേൽപ്പിച്ച് ഭർത്താവ്. കറുകപുത്തൂർ ഒഴുവത്രയിൽ മഹാലക്ഷ്മി എന്ന സ്ത്രീക്കാണ് വെട്ടേറ്റത്. അത്യാസന്ന നിലയിലായ ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഭർത്താവ് സുനിൽകുമാറാണ് വഴക്കിനെത്തുടർന്ന് മഹാലക്ഷ്‌മിയെ വെട്ടി പരിക്കേൽപ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത് ചാലിശേരി പൊലീസ്.ഇന്ന് വൈകിട്ട് ഇരുവരും വീട്ടിൽ വഴക്ക് കൂടിയിരുന്നു. പിന്നാലെ അടുക്കളയിൽ ഉപയോഗിക്കുന്ന വാക്കത്തി കൊണ്ട് സുനിൽകുമാർ ആക്രമിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. മഹാലക്ഷ്മിക്ക് കഴുത്തിനാണ് വെട്ടേറ്റത്. ഇവിടെ ആഴത്തിൽ മുറിവേറ്റതായാണ് വിവരം. ധാരാളം രക്തം വാർന്നുപോയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!