ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2025- 26 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു പഞ്ചായത്ത് ഓഫീസിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെപി സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പകണ്ടി അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന് പ്രതീക്ഷിക്കാവുന്ന വരവ് പ്രാരംഭബാക്കി 5697134 ഉൾപ്പെടെ 181004000 രൂപയും മൊത്തം ചിലവ് 180700000 രൂപയും, മിച്ചം 4831134 രൂപയുമാണ്. ഈ വർഷത്തെ ബഡ്ജറ്റ് പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്കി കാർബൺ ന്യൂട്രൽ , മാലിന്യമുക്ത വികസന കാഴ്ച്ചപാടോടെയുള്ള പദ്ധതികളാണ് ലക്ഷ്യം വെച്ചത്. ആരോഗ്യമേഖലക് 14000000 രൂപയും,ജലസേചനപദ്ധതികൾക്ക് 50000000 രൂപയും ഭാവനപദ്ധതികൾക്ക് 50200000 രൂപയും ഭിന്നശേഷി ക്ഷേമ പദ്ധതികൾക്ക് 2200000 രൂപയും ശുചിത്വ പദ്ധതികൾക്ക് 3000000 രൂപയും തൊഴിൽ മേഖലക്ക് 6000000 രൂപയും കാർഷികമേഖലക്ക് 6500000 രൂപയും ക്ഷീരമേഖലക് 2000000 രൂപയും യുവജന ക്ഷമ പ്രവർത്തനങ്ങൾക്ക് 550000 രൂപയുമാണ് ബഡ്ജറ്റിൽ തുക വകയിരുത്തിയത് . യോഗത്തിൽ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരായ ജൗഹർ പൂമംഗലം , പിപി നൗഷിർ, സിഎം ഷാജി, കെപി ഷീബ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഹരിദാസൻ ഇച്ചരോത്ത്,സർജാസ് കുനിയിൽ ,സുജ അശോകൻ മെമ്പർ മോഹനൻ വേലെങ്കണ്ടി തുടങ്ങിയവർ സംസാരിച്ചു