ന്യൂഡൽഹി: ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി മര്‍ലേനയെ തെരഞ്ഞെടുത്തു. ഡൽഹി സർക്കാരിന്റെ പ്രതിപക്ഷ സ്ഥാനത്ത് ഒരു വനിതാ നേതാവ് എത്തുന്നത് ഇത് ആദ്യമായാണ്. ഇന്ന് നടന്ന എഎപി എംഎൽഎമാരുടെ യോഗത്തിലാണ് ആതിഷിയെ തിരഞ്ഞെടുത്തത്.തന്നിൽ വിശ്വാസം അർപ്പിച്ചതിന് എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാളിനും പാർട്ടിക്കും അതിഷി മര്‍ലേന നന്ദി അറിയിച്ചു. ജനങ്ങളുടെ ശബ്ദമാകാൻ ശക്തമായ പ്രതിപക്ഷമാവുമെന്നും അതിഷി മര്‍ലേന പ്രതികരിച്ചു. ഷീലാ ദീക്ഷിത്തിനും സുഷമ സ്വരാജിനും ശേഷം ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിച്ച നേതാവാണ് അതിഷി.ഫെബ്രുവരി 5ന നടന്ന ദില്ലി തെരഞ്ഞെടുപ്പിൽ 48 സീറ്റുകൾ നേടിയാണ് 27 വർഷത്തിന് ശേഷം ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തിയത്. 22 സീറ്റുകളാണ് എഎപിക്ക് ഡൽഹിയിൽ നേടാനായത്.