കാസർകോട് കുളത്തിൽ വീണ കുഞ്ഞിനെ രക്ഷിക്കാനിറങ്ങവെ അപകടത്തിൽ പെട്ട് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. ബദിയടുക്ക എൽക്കാനയിൽ 40 കാരിയായ പരമേശ്വരി മകൾ രണ്ടര വയസ്സുകാരിയായ പത്മിനി എന്നിവരാണ് മരിച്ചത്. കുഞ്ഞ് കുളത്തിൽ വീണപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും അപകടത്തില്‍പ്പെടുകയായിരുന്നു. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.