തൃശൂർ: മുറ്റമടിച്ചുകൊണ്ടിരിക്കുകയായിരുന്ന വയോധികയുടെ മാല പൊട്ടിച്ച് യുവാവ്. കുന്നംകുളം ചിറമനേങ്ങാട് എ.കെ.ജി നഗറിലാണ് ബൈക്കിലെത്തിയ യുവാവ് വയോധികയുടെ മാല പൊട്ടിച്ചത്. ബുധനാഴ്ച്ച വൈകിട്ട് 4:30 ഓടെ ചുവന്ന നിറത്തിലുള്ള ബൈക്കിൽ എത്തിയ മോഷ്ടാവാണ് മാലപൊട്ടിച്ച് കടന്ന്കളഞ്ഞത്. കോട്ടയം സ്വദേശിനി രമണന്റെ ഭാര്യ 70 കാരിയായ സുമതിയുടെ രണ്ടു പവ​ന്റെ മാലയാണ് മോഷ്ടിച്ചത്.ചിറമനേങ്ങാട് എ.കെ.ജി നഗറിൽ കൊട്ടാരപ്പാട്ട് ചന്ദ്രൻ മകൻ സജിയുടെ വീട്ടിൽ വിരുന്നിന് വന്നതാണ് സുമതി. സജിയുടെ ഭാര്യമാതാവാണ് വയോധികയായ സുമതി. കുന്നംകുളം സ്റ്റേഷൻ ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. സമീപകാലത്തായി വടക്കാഞ്ചേരി- കുന്നംകുളം മേഖലയിൽ ബൈക്കിൽ എത്തി മാല പൊട്ടിക്കുന്ന സംഘം സജീവമാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!