കോഴിക്കോട്: ഫുട്ബോള്‍ പരിശീലനം കഴിഞ്ഞ് മടങ്ങവെ എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം. മറ്റൊരു സ്കൂളിലെ വിദ്യാർത്ഥികളാണ് ഫുട്ബോൾ താരമായ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. മര്‍ദനത്തില്‍ കുട്ടിയുടെ കർണ്ണപുടം തകര്‍ന്നു. കോഴിക്കോട് പയ്യോളിയിലാണ് രണ്ടാഴ്ച മുമ്പ് സംഭവം നടന്നത്. അക്രമത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്മൂന്ന് മാസത്തേക്ക് കുട്ടിക്ക് വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇരു സ്കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിക്കാന്‍ വൈകിയെന്ന് കുട്ടിയുടെ കുടുംബം. പൊലീസ് കേസെടുത്തത് എസ് പിക്ക് പരാതി നല്‍കിയ ശേഷമാണെന്നും അമ്മ പറഞ്ഞു.