കൊച്ചി: പിഞ്ച് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട രണ്ട് പേർ അറസ്റ്റിൽ. ആലുവയിൽ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ ഇതരസംസ്ഥാനക്കാർ ആണ് തട്ടിക്കൊണ്ടുപോയത്. ആസാം സ്വദേശിയായ ട്രാൻസ്ജെൻഡർ 20 വയസ്സുള്ള റിങ്കി, 29 കാരനായ റാഷിദുൽ ഹഖ് എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ബീഹാർ സ്വദേശിയുടെ ഒരു മാസം പ്രായമുള്ള ആൺകുട്ടിയെ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഇവർ തട്ടിക്കൊണ്ടു പോയത്. 70000 രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട സംഘത്തെ കൊരട്ടിയിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!